തിരുവനന്തപുരം : സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാഘോഷം ഇന്ന് രാവിലെ 10.30ന് പാളയം അയ്യങ്കാളി ഹാളിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ്, ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്യും. കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് അദ്ധ്യക്ഷത വഹിക്കും. കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി പ്രത്യേക പ്രഭാഷണം നടത്തും.മനുഷ്യാവകാശ സംരക്ഷണം - തദ്ദേശ സ്വയംഭരണ സർക്കാരുകളുടെ പങ്കും ഉത്തരവാദിത്വവും എന്ന വിഷയത്തിൽ മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് സംസാരിക്കും. നിയമവകുപ്പ് സെക്രട്ടറി കെ.ജി.സനൽ കുമാർ,കേരള സഹകരണ ട്രൈബ്യൂണലും ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ എൻ.ശേഷാദ്രിനാഥൻ,മനുഷ്യാവകാശ കമ്മിഷൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഐ.ജി പി.പ്രകാശ് എന്നിവർ സംസാരിക്കും.