prvn

മണർകാട്: വീടുകയറി യുവാവിനെ ആക്രമി​ച്ച കേസിൽ അഞ്ച് പേർ അ​റ​സ്റ്റിൽ. മണർകാട് കിഴക്കേ​തിൽ പ്രവീൺ (31), കൂരോപ്പട ളാക്കാട്ടൂർ കല്ലുത്തറ ഉണ്ണിക്കുട്ടൻ (ആ​രോ​മൽൃ26), മണർകാട് മണ്ഡല​ത്തിൽ സനുമോൻ (29), അമയ​ന്നൂർ തേവർവടക്കേ​തിൽ ശ​രത് (25), കോട്ടയം കളക്ടറേറ്റ് കോഴിമല ജി​ജിൻ (ര​തീ​ഷ്-26) എന്നിവരെയാണ് മണർകാ​ട് പൊലീസ് അറസ്റ്റ് ചെയ്തത്. മണർകാട് പറപ്പള്ളികുന്ന് ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മുൻപ് ഇവരുടെ സുഹൃത്തായിരുന്ന യുവാവ് ഇപ്പോൾ ഇവരുമായി സഹകരിക്കാത്തതിനെത്തുടർന്ന് ഇവർക്ക് യുവാവിനോട് വിരോധം നിലനിന്നിരുന്നു. ഇതിന്റെ തു​ടർ​ച്ച​യായാണ് യുവാവിന്റെ വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവാവിനെ വടികൊണ്ടും കല്ലുകൊണ്ടും ആക്ര​മി​ച്ച​ത്. പരാതിയെ തുടർ​ന്ന് പൊലീസ് കേ​സെ​ടു​ത്തു. തിരച്ചിലിനൊടുവിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടി​കൂ​ടി. പ്ര​വീ​ണും ജി​ജിനും മണർകാട് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. ഉണ്ണിക്കുട്ടന് പാമ്പാടി, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലും, ശരത്ത് ശശിക്ക് കോട്ടയം ഈസ്റ്റ്, അയർക്കുന്നം, പാമ്പാടി, പാലാ എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.