പട്ടാമ്പി: അൻസാർ നഗർ മുതുതല റോഡിലുള്ള സ്വകാര്യ കോഴി ഫാമിൽ വൻ കഞ്ചാവ് വേട്ട. കോഴി ഫാമിലെ നടത്തിപ്പുകാരായ ദമ്പത്തികളായ അനാറുലിനേയും സജിതയേയും പ്രദേശവാസികളാണ് പിടികൂടിയത്. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ബീഹാർ സ്വദേശികളായ ഇവരെ പ്രദേശവാസികൾ പരിശോധിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി എക്‌‌സൈസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും 2.3 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും പ്രതികളായ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോഴി ഫാമിന് ലൈസൻസ് ഇല്ലായിരുന്നു.