
മുരുക്കുംപുഴ: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ മുരുക്കുംപുഴ റെയിൽവേ ഗേറ്റിന് സമീപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ് ഉദ്ഘാടനം ചെയ്തു. മുരുക്കുംപുഴ സമര സമിതി പ്രസിഡന്റ് എ.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യ പ്രഭാഷണം നടത്തി. സിൽവർ ലൈൻ വേണ്ട നവ കേരളത്തിന് എന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തിയ ഹർജി സമിതി പ്രസിഡന്റ് എ.കെ. ഷാനവാസ് ഏറ്റുവാങ്ങി. സമരസമിതി ജില്ലാ കൺവീനർ എ. ഷൈജു ജില്ലാതല റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ ശ്രീചന്ദ്, അഹമ്മദാലി, ഷാജിഖാൻ, നസീർ തോപ്പുമുക്ക്, നസീറ സുലൈമാൻ, മുഹമ്മദ് ഈസ, സജിത, മുഹമ്മദ് സലാം, സജിൽ, ഷാജഹാൻ, ഗോമസ്, ജാഫ്രിൻ എന്നിവർ പങ്കെടുത്തു.