
വർക്കല :വളർച്ചാവൈകല്യമുള്ള കുട്ടികൾക്കായി ജില്ലാ പഞ്ചായത്ത് സ്നേഹധാര പദ്ധതി പ്രകാരം നടപ്പിലാക്കി വരുന്ന മെഡിക്കൽ ക്യാമ്പ് വർക്കല ഗവ.ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ,മെമ്പർമാരായ ഗീത നസീർ,പ്രിയദർശിനി,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ,ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ .വൈ .എം .ഷീജ,പ്രോജക്റ്റ് കോ ഓർഡിനേറ്റർ ഡോ. റോഷ്നി അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.