swami

ശിവഗിരി: കേരള രാഷ്ട്രീയത്തിൽ ആദർശ ശുദ്ധിയും ഉറച്ച നിലപാടുകളും പുലർത്തിയിരുന്ന രാഷ്ട്രീയക്കാരനായിരുന്നു കാനം രാജേന്ദ്രനെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുസ്മരിച്ചു. ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങൾ വ്യക്തവും ശക്തവുമായ രീതിയിൽ വെട്ടിത്തുറന്ന് പറയാനുള്ള ആർജ്ജവമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ഗുരുദേവന്റെ സാമൂഹിക നവോത്ഥാന സന്ദേശങ്ങൾ വേണ്ടുംവിധം രാഷ്ട്രീയ പ്രവർത്തനരംഗത്ത് പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിനായി.