1

വിഴിഞ്ഞം:ശിശു സൗഹൃദ പൊലീസ് സ്റ്റേഷനിൽ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ശിശു സൗഹൃദ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മത്സരം നടത്തിയത്.വിഴിഞ്ഞം മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്ന് 60 കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി സമ്മാനം നൽകി.ചിൽഡ്രൻ ആൻഡ് പൊലീസ് (സി.എ.പി) എന്ന പേരിലാണ് ശിശു സൗഹൃദ പരിപാടികൾ നടത്തുന്നത്. എല്ലാ മാസവും പരിപാടികൾ നടത്തുന്നുണ്ട്.