വർക്കല: ശ്രീകൃഷ്ണനാട്യ സംഗീത അക്കാഡമിയും എം.എസ്.സുബ്ബലക്ഷ്മി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 16-ാമത് എം.എസ്.സുബ്ബലക്ഷ്മി ദേശീയ സംഗീതോത്സവത്തിന് ഇന്ന് തുടക്കമാകും.വർക്കല മൈതാനം ഗുഡ് ഷെഡ് റോഡ് എസ്.ആർ.മിനി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5ന് അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കർണാടക സംഗീതജ്ഞ ഗായത്രി വെങ്കിട്ട രാഘവൻ ഭദ്രദീപം തെളിക്കും.അക്കാഡമി ഡയറക്ടർ ഡോ.എം.ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണവും കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ അനുസ്മരണ പ്രഭാഷണവും നടത്തും. തുടർന്ന് ഗായത്രി വെങ്കിട്ട രാഘവൻ അവതരിപ്പിക്കുന്ന സംഗീതകച്ചേരി.