നിലമാംമൂട്: ജില്ലാ സ്പോട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ വോളിബാൾ ടെക്‌നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാറ്റിൻകര - കാട്ടാക്കട താലൂക്ക് സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ 8.30 മുതൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ മൂവേലിക്കര വോളിബാൾ അസോസിയേഷൻ ഗ്രൗണ്ടിൽ നടക്കും. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.എസ്.എസ്.റോജി ഉദ്ഘാടനം ചെയ്യും.ഇരുതാലൂക്കിലെയും മുഴുവൻ ടീമുകളും മത്സരത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു. വിജയിക്കുന്ന ടീമുകൾക്കും കളിക്കാർക്കും ജില്ലാ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. അർഹത നേടുന്ന കളിക്കാർക്ക് ഉപരി പഠനം,തൊഴിൽ മേഖലകളിൽ അർഹമായ ഗ്രേസ് മാർക്ക് ലഭിക്കുമെന്ന് കൺവീനർ ശ്രീകണ്ഠൻ നായരും ചെയർമാൻ കാലടി അജിത്തും അറിയിച്ചു.