
പൂവാർ: ഗാന്ധിമിത്ര മണ്ഡലം യുവജന സമിതി സംഘടിപ്പിച്ച മഹാത്മാ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ.ബി.ജയചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ മുഖ്യാതിഥിയായിരുന്നു. നഗരസഭ കൗൺസിലർമാരായ എൽ.എസ്.ഷീല,കൂട്ടപ്പന മഹേഷ്,പെരുമ്പഴുതൂർ ഗോപൻ,നേതാക്കളായ ഡോ.നാരായണ റാവു,ഇലിപ്പോട്ടുകോണം വിജയൻ,തിരുമംഗലം സന്തോഷ്,ബിനു മരുതത്തൂർ,കെ.കെ.ശ്രീകുമാർ,അഡ്വ.എസ്.കെ.അരുൺ,അഡ്വ.അക്ബർ,വിശ്വനാഥൻ,സുദേവൻ,കൊല്ലയിൽ ശ്യാം നാഥ്, ഇരുമ്പിൽ വിശ്വൻ,ഭരദ്വാജ്,സ്വാതി ശ്രീനിവാസൻ, ഷൈൻ എന്നിവർ നേതൃത്വം നൽകി.