ഉദിയൻകുളങ്ങര: നവകേരള സദസിന്റെ ഭാഗമായി കൊല്ലയിൽ ഗ്രാമപഞ്ചായത്തും സരസ്വതി ഹോസ്പിറ്റൽ പാറശാലയുടെ ആഭിമുഖ്യത്തിൽ പാദസ്‌പർഷ സൗജന്യ പ്രമേഹപാദരോഗ നിർണയ ക്യാമ്പ് ധനുവച്ചപുരം എൻ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. താണുപിള്ള ഉദ്ഘാടനം ചെയ്തു. കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി പത്മകുമാർ സ്വാഗതവും ക്ഷേമകാര്യ ചെയർപേഴ്സൺ വി.എസ്. അനില നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ മഹേഷ്. എം, സരസ്വതി ഹോസ്പിറ്റൽ. പി.ആർ.ഒ കിരൺ തുടങ്ങിയവർ പങ്കെടുത്തു.