1

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് സാംസ്കാരിക പ്രവർത്തകനായ സജി കമലയെ ചാൻസലർ കൂടിയായ ഗവർണർ നോമിനേറ്റ് ചെയ്തു. ശ്രീവരാഹം സ്വദേശിയായ സജി കമല 13 വർഷം കാവാലം നാരായണപ്പണിക്കരുടെ സോപാനവുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. ഐ.സി.സി.ആർ അംഗമായിരുന്നു. നിലവിൽ സെൻസർ ബോർഡ് അംഗവും കാവാലം സംസ്കൃതിയുടെ പ്രസിഡന്റുമാണ്. ഒമ്പത് സംസ്കൃത നാടകങ്ങളിലും പന്ത്രണ്ട് മലയാളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 17 നാടകങ്ങൾ സംവിധാനം ചെയ്തു. വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി പത്ത് അന്താരാഷ്ട്ര സാംസ്കാരിക സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്.