mega-cyclathon

പാറശാല: എൻ.സി.സി യുടെ 75ാമത് വാർഷികത്തോടനുബന്ധിച്ച് എൻ.സി.സി ഡയറക്ട്രേറ്റിന്റെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ ഡൽഹി വരെയുള്ള വനിതാകേഡറ്റുകളുടെ മെഗാ സൈക്ലത്തോണിന് അതിർത്തിയിൽ സ്വീകരണം നൽകി. ഇന്നലെ രാവിലെ ചെങ്കവിള ബൈപ്പാസ് ജംഗ്‌ഷനിൽ നടന്ന ചടങ്ങിൽ 4 കേരള ബെറ്റാലിയൻ എൻ.സി.സി നെയ്യാറ്റിൻകരയുടെ എ.ഒ ആയ ബി.ജെ.സിദ്ദു കേഡറ്റുകളെ സ്വീകരിച്ച് കേരളത്തിലേക്ക് ആനയിച്ചു.