hi

വെഞ്ഞാറമൂട് : സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹനയുടെ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഗോവിന്ദൻ ഷഹനയുടെ വീട്ടിലെത്തിയത്. ഷഹനയുടെ മാതാവ് ജലീല ബീവി,സഹോദരൻ ജാസിംനാസ, സഹോദരി സറീന മറ്റ് ബന്ധുക്കൾ എന്നിവരുമായി സംസാരിക്കുകയും അശ്വസിപ്പിക്കുകയും ചെയ്തു.പൊലീസ് അന്വേഷണത്തിൽ തൃപ്തരാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്നും സഹോദരൻ പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ഡി.കെ.മുരളി എം.എൽ.എ,ബി,പി.മുരളി,ഏരിയ സെക്രട്ടറി ഇ.എ.സലിം,വൈവി ശോഭകുമാർ,കെ. ബാബുരാജ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.