
തിരുവനന്തപുരം: കോഴിക്കോട്ടേക്ക് തിരുവനന്തപുരത്തു നിന്ന് നേരിട്ട് വിമാന സർവീസുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്. ആഴ്ചയിൽ മൂന്നുതവണയാണ് സർവീസ്. തിരുവനന്തപുരത്തു നിന്ന് വൈകീട്ട് 6.45ന് പുറപ്പെടുന്ന സർവീസ് രാത്രി 7.45ന് കോഴിക്കോട്ടെത്തും. രാത്രി എട്ടിന് കോഴിക്കോട്ടു നിന്ന് തിരിച്ച് 9.05ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. ഡിസംബർ 14ന് സർവീസ് ആരംഭിക്കാനാണ് നീക്കം.