തിരുവനന്തപുരം: മീലാദ് അലാമിയുടെ ഒപ്പോണന്റ്, റാഡു ജൂഡിന്റെ റൊമാനിയൻ ചിത്രം ഡു നോട്ട് എസ്‌പെക്ട് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ് എന്നിവ ഉൾപ്പടെ 67 ലോകക്കാഴ്ചകൾക്ക് ഇന്ന് ചലച്ചിത്ര മേള വേദിയൊരുക്കും.
കൗതർ ബെൻ ഹനിയയുടെ ടുണീഷ്യൻ ചിത്രം ഫോർ ഡോട്ടേഴ്സ്, ഫിലിപ് ഗാൽവേസിന്റെ ചിലിയൻ ചിത്രം ദി സെറ്റ്‌ലേസ്, ഭൂട്ടാനിൽ നിന്നുള്ള ദി മോങ്ക് ആൻഡ് ദി ഗൺ, ഫ്രഞ്ച് ചിത്രം ബനേൽ ആൻഡ് അഡാമ, വിം വെൻഡേഴ്സിന്റെ ജാപ്പനീസ് ചിത്രം പെർഫെക്ട് ഡെയ്സ്, അജ്മൽ അൽ റഷീദിന്റെ ഇൻഷാഅള്ളാഹ് എ ബോയ്, ഡെന്മാർക്കിൽ നിന്നുള്ള ദി പ്രോമിസ്ഡ് ലാൻഡ്, റാഡു ജൂഡിന്റെ റൊമാനിയൻ ചിത്രം ഡു നോട്ട് എസ്‌പെക്ട് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ് എന്നീ ചിത്രങ്ങളും ഉറുഗ്വേയിൽ നിന്നുള്ള ഫാമിലി ആൽബം, സ്റ്റീഫൻ കോമൻഡരേവിന്റെ ബ്ലാഗാസ് ലെസൺസ്, മീലാദ് അലാമിയുടെ ഒപ്പോണന്റ് എന്നീ 11 ഓസ്‌കാർ എൻട്രി ചിത്രങ്ങളും ക്രിസ്റ്റോഫ് സനൂസിയുടെ ദി ഫോറിൻ ബോഡിയും ദി കോൺട്രാക്ട് എന്നീ ചിത്രങ്ങളും നാളെ പ്രദർശിപ്പിക്കും. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ഉൾപ്പെടെ അഞ്ച് മലയാള ചിത്രങ്ങളാണ് മൂന്നാം ദിവസം സ്‌ക്രീനിലെത്തുക.
അനുസ്മരിക്കും
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മണ്മറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് ചലച്ചിത്ര മേള ഇന്ന് ആദരമർപ്പിക്കും. വൈകിട്ട് 5.30ന് നിള തിയേറ്ററിലാണ് സ്മരണാഞ്ജലി. ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന കെ.ജി ജോർജിന്റെ യവനികയ്ക്ക് മുന്നോടിയായി നടക്കുന്ന ചടങ്ങിൽ സംവിധായകൻ ടി.വി. ചന്ദ്രൻ കെ.ജി ജോർജിനെ അനുസ്മരിക്കും. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ അദ്ധ്യക്ഷനാകും. ചലച്ചിത്ര നിർമ്മാതാവ് ജനറൽ പിക്‌ചേഴ്സ് രവിയെ അദ്ദേഹം അനുസ്മരിക്കും. സംവിധായകൻ സിദ്ദിഖ്, നടൻ ഇന്നസെന്റ് എന്നിവരെ അനുസ്മരിച്ച് നടൻ മുകേഷ് സംസാരിക്കും. സംവിധായകൻ കമൽ മാമുക്കോയ അനുസ്മരണ പ്രഭാഷണം നടത്തും. സിബി മലയിൽ നിർമ്മാതാവ് പി.വി. ഗംഗാധരനെക്കുറിച്ചും ക്യുറേറ്റർ ഗോൾഡ സെല്ലം ബ്രിട്ടീഷ് നിരൂപകൻ ഡെറിക് മാൽക്കമിനേയും ഫാ.ബെന്നി ബെനിഡിക്ട് കെ.പി. ശശിയേയും അനുസ്മരിക്കും