
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. തെക്ക് കിഴക്കൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴി ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് മഴ ലഭിക്കുന്നത്. ഇന്ന് പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം വൈകിട്ട് ഇടിമിന്നലിനും ഈ ജില്ലകളിൽ സാദ്ധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.