p

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർ ഡോ.ഷഹനയുടെ ആത്മഹത്യാകുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഇതൊരു സാധാരണ രീതിയിലുള്ള വിവാഹാലോചന മാത്രമായിരുന്നെങ്കിൽ താൻ ഈ വിവാഹത്തിൽ നിന്ന് പിൻമാറുമായിരുന്നു. പക്ഷേ എനിക്ക് ഇനി ജീവീതത്തിൽ മറ്റൊരാളെ ചിന്തിക്കാനാകില്ലെന്ന് ഷഹനയുടെ കുറിപ്പിലുണ്ട്. റുവൈസുമായുള്ള അടുപ്പം ഷഹനയുടെ വരികളിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറയുന്നു.

കുറിപ്പിന്റെ ആദ്യഭാഗങ്ങളിൽ പിതാവിന്റെ മരണവും തുടർന്നുള്ള കുടുംബ സാഹചര്യവുമാണുള്ളത്. കുറച്ചു ദിവസങ്ങളായി അനുഭവിച്ച മനോവിഷമം കുറിപ്പിലുണ്ട്. അവൻ ഇങ്ങനെ സ്ത്രീധനം ചോദിക്കുന്നത് സഹോദരിക്ക് വേണ്ടിയാണോയെന്ന് ചോദിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

മൂന്ന് ഒ.പി ടിക്കറ്റുകളിലായാണ് വിശദമായ ആത്മഹത്യാ കുറിപ്പ്. കാഷ്വാലിറ്റിയിൽ നിന്ന് രോഗികൾക്ക് നൽകുന്ന റോസ് നിറത്തിലുള്ള ഒ.പി ടിക്കറ്റുകളുടെ ഇരുവശങ്ങളിലുമായാണ് കുറിപ്പ്.

ഷഹനയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെങ്കിലും അദ്യം അത് നിസാരവത്കരിക്കുന്ന നടപടിയായിരുന്നു മെഡിക്കൽ കോളേജ് പൊലീസ് സ്വീകരിച്ചത്. എന്നാൽ ഷഹനയും റുവൈസും തമ്മിലുള്ള ബന്ധം അറിയാവുന്നവർ റുവൈസിന്റെ പങ്കിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിപ്പിക്കുകയും പിന്നാലെ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദ്ദേശിക്കുകയും ചെയ്തതോടെയാണ് പൊലീസ് റുവൈസിനെ തപ്പിയിറങ്ങിയത്.

ഡോ.​ഷ​ഹ​ന​യു​ടെ​ ​ആ​ത്മ​ഹ​ത്യ:
റു​വൈ​സി​ന്റെ​ ​പി​താ​വി​നെ​ ​തി​ര​യു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ഡോ.​ഷ​ഹ​ന​യു​ടെ​ ​ആ​ത്മ​ഹ​ത്യ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഒ​ന്നാം​ ​പ്ര​തി​ ​റു​വൈ​സി​ന്റെ​ ​പി​താ​വും​ ​ര​ണ്ടാം​ ​പ്ര​തി​യു​മാ​യ​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​കോ​ഴി​ക്കോ​ട് ​ഇ​ട​യി​ല​ ​വീ​ട്ടി​ൽ​ ​അ​ബ്ദു​ൽ​ ​റ​ഷീ​ദി​നാ​യി​ ​പൊ​ലീ​സി​ന്റെ​ ​വ്യാ​പ​ക​ ​തി​ര​ച്ചി​ൽ.​ ​ഇ​യാ​ൾ​ ​നി​ല​വി​ൽ​ ​ഒ​ളി​വി​ലാ​ണ്.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​മ​ര​ണ​ത്തി​നു​ ​കാ​ര​ണ​മാ​യ​ ​സ്ത്രീ​ധ​ന​ത്തി​നാ​യി​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യ​തി​നാ​ണ് ​റ​ഷീ​ദി​നെ​ ​പ്ര​തി​യാ​ക്കി​യ​ത്.​ ​വീ​ട്ടി​ലും​ ​സ​മീ​പ​ത്തും​ ​തി​ര​ച്ചി​ൽ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഫോ​ൺ​ ​കൊ​ണ്ട് ​പോ​യി​ട്ടി​ല്ലെ​ന്ന് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ക​ണ്ടെ​ത്തി.​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ത്തി​നും​ ​ശ്ര​മി​ക്കു​ന്ന​താ​യാ​ണ് ​സൂ​ച​ന.
കൂ​ടു​ത​ൽ​ ​പേ​ർ​ ​പ്ര​തി​ക​ളാ​കു​മോ​യെ​ന്ന് ​പൊ​ലീ​സ് ​പ​രി​ശോ​ധി​ക്കു​ക​യാ​ണ്.​ ​പൊ​ലീ​സി​ന് ​സം​ശ​യ​മു​ള്ള​തും​ ​അ​ല്ലാ​ത്ത​തു​മാ​യ​ ​ബ​ന്ധു​ക്ക​ളു​ടെ​ ​വീ​ടു​ക​ളി​ലും​ ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​സം​ഘ​ത്തി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തു​ക​യാ​ണ്.
റി​മാ​ൻ​ഡി​ലാ​യ​ ​ഒ​ന്നാം​ ​പ്ര​തി​ ​റു​വൈ​സി​നെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങാ​ൻ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പൊ​ലീ​സ് ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഇ​യാ​ളെ​ ​ചൊ​വ്വാ​ഴ്ച​ ​ഹാ​ജ​രാ​ക്കാ​ൻ​ ​കോ​ട​തി​ ​ജ​യി​ൽ​ ​അ​ധി​കൃ​ത​ർ​ക്കു​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.
റു​വൈ​സി​നെ​ ​അ​ന്നു​ത​ന്നെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങി​ ​തെ​ളി​വെ​ടു​ക്ക​ലും​ ​കൂ​ടു​ത​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ലു​മു​ണ്ടാ​കും.
ഇ​രു​വ​രു​ടെ​യും​ ​വി​വാ​ഹ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വെ​ഞ്ഞാ​റ​മൂ​ട്ടി​ലും​ ​ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും​ ​ചി​ല​ ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ന്നു.​ ​ഇ​തേ​ക്കു​റി​ച്ചും​ ​പൊ​ലീ​സ് ​അ​ന്വേ​ഷി​ക്കും.​ ​ഷ​ഹ​ന​ ​എ​ഴു​തി​യ​ ​ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ​പോ​ലീ​സ് ​ക​ണ്ടെ​ടു​ത്തി​രു​ന്നു.​ ​അ​തി​ലെ​ ​വ​രി​ക​ളു​ടെ​യും​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ബ​ന്ധു​ക്ക​ളു​ടെ​ ​മൊ​ഴി​ക​ളു​ടെ​യും​ ​സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​റു​വൈ​സി​നെ​യും​ ​പി​താ​വി​നെ​യും​ ​പ്ര​തി​ക​ളാ​ക്കി​യ​ത്.