hi

കിളിമാനൂർ:സഹകരണകാർഷിക ഗ്രാമവികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ സംരക്ഷണ കൺവെൻഷനും മികച്ച കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. തട്ടത്തുമല കൈലാസം കുന്ന് പി.വി.എൽ പി.എസിൽ നടന്ന കൺവെൻഷൻ അഡ്വ.മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു.

കെ.ജി.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു.കാർഷിക വികസനബാങ്ക് പ്രസിഡന്റ് എം.ഷാജഹാൻ,കസ്തൂർബാ സർവീസ് സഹകണ ബാങ്ക് പ്രസിഡന്റ് എസ്.വിദ്യാനന്ദകുമാർ,ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.റോയ്,സുഭദ്രാ സേതുനാഥ്, എസ്.സുശീല,ജി.കൊച്ചു കൃഷ്ണക്കുറുപ്പ്,ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ധന്യ എസ്.എൽ, സെയിൽ ഓഫീസർ സജീവ്,എന്നിവർ സംസാരിച്ചു.

മികച്ച കർഷകരായ അഹമ്മദ് അലി,കെ.സുകുമാരൻ,ശശിധരൻ പിള്ള, കവിത,തുഷാര,അഷറഫ്, മനോഹരൻ ആശാരി, രാജു കുമാർ എന്നിവരേയും എസ്.എസ് എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ നന്ദന ബിജു,നസില നസീർ,എം.ബി.ബി എസിന് പ്രവേശനം നേടിയ എം.കിരണിനെയും അനുമോദിച്ചു.