jg

തിരുവനന്തപുരം:ക്രിസ്മസ് എത്തിയതോടെ പുൽക്കൂടുകൾ നഗരത്തിന്റെ വിവിധയിടങ്ങളിൽ വില്പനയ്ക്ക് സജ്ജമായി. ഇക്കുറിയും എ.കെ.ജി സെന്ററിന് മുന്നിലും പുൽക്കൂടുകൾ നിരന്നു. പത്തുവർഷമായി വിവേകാന്ദനഗറിലെ ഗിൽബെർട്ടാണ് എ.കെ.ജി സെന്ററിനടുത്ത് പുൽക്കൂട്

കച്ചവടം നടത്തുന്നത്.അഞ്ചുവർഷത്തോളമായി സി.ഐ.ടി.യു തൊഴിലാളികളും ഇവിടെ പുൽക്കൂട് വിൽക്കുന്നുണ്ട്.ചൂരൽ പുൽക്കൂട് മാത്രമാണ് സി.ഐ.ടി.യു എ.കെ.ജി സെന്റർ യൂണിറ്റ് കച്ചവടം നടത്തുന്നത്.എന്നാൽ ചൂരലിന് പുറമെ ഫൈബറിലും കാർഡ് ബോർഡിലുമുള്ള പുൽക്കൂടുകളും ഗിൽബെർട്ടിന്റെ പക്കലുണ്ട്.ഇരുകൂട്ടരും കൊല്ലത്ത് നിന്നാണ് ചൂരൽ പുൽക്കൂട് കൊണ്ടുവരുന്നത്.

അവിടെ നിന്നെത്തിക്കുന്ന പുൽക്കൂടിന് ഇവിടെവച്ച് വയ്ക്കോലുകൾ പിടിപ്പിക്കും. വലിപ്പത്തിനനുസരിച്ച് ആയിരം മുതൽ 4500 വരെയാണ് വില.ദൂരെ നിന്നുപോലും ആളുകൾ ചൂരൽ പുൽക്കൂട് തേടിയെത്തുമെന്ന് ഇവർ പറയുന്നു.മത്സരമില്ലാതെ ആവേശത്തോടെയും ആഘോഷത്തോടെയുമാണ് കച്ചവടം. ക്രിസ്മസിനായുള്ള അലങ്കാരവസ്തുക്കളും ഗിൽബർട്ട് വിൽക്കുന്നുണ്ട്.

ചൂരൽ പുൽക്കൂടിന്റെ വില

ഒന്നരയടി വീതി ഒന്നരയടി പൊക്കം: 1000 രൂപ

ഒന്നേമുക്കാൽ വീതി ഒന്നേമുക്കാൽ പൊക്കം: 1500 രൂപ

രണ്ടടി വീതി രണ്ടടി പൊക്കം: 2500 രൂപ

മൂന്നടി വീതി മൂന്നടി പൊക്കം: 3000 രൂപ

നാലടി വീതി നാലടി പൊക്കം: 4500 രൂപ

കാർഡ് ബോർഡ് പുൽക്കൂട്: 450 രൂപ മുതൽ

ഫൈബർ പുൽക്കൂട്:700 രൂപ മുതൽ

ക്രിസ്മസ് അടുക്കും തോറും പുൽക്കൂട് തേടി വരുന്നവരുടെ എണ്ണവും കൂടും.

ഇപ്പോൾ തന്നെയെടുത്ത സ്റ്റോക്ക് തീരാറായി.

ഗിൽബർട്ട്,കച്ചവടക്കാരൻ

ചൂരൽ പുൽക്കൂടാകുമ്പോൾ പത്തുവർഷത്തിലധികം നശിക്കാതെ നിൽക്കും.

അതുകൊണ്ട് തന്നെ ആവശ്യക്കാരേറെയാണ്.

സുനിൽ കുമാർ,സി.ഐ.ടി.യു തൊഴിലാളി