തിരുവനന്തപുരം: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബിൽ വച്ച് മനുഷ്യാവകാശ ദിനം ആചരിച്ചു. ചടങ്ങ് പി.എ അസീസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി ചെയർമാൻ മുഹമ്മദ് താഹ ഉദ്ഘാടനം ചെയ്തു.
രുക്മിണി കോളേജ് ഒഫ് നഴ്സിംഗ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.സി.എ.മോഹൻ, ബിഷപ്പ് ജ്ഞാനശിഖാമണി കുളമടയിൽ, വ്യാപാരി വ്യവസായി കോൺഗ്രസ് വൈസ് പ്രസിഡന്റ് ജസ്റ്റിൻ സ്കറിയ, ക്രിപാലയം ഓൾഡേജ് ഹോം ഡയറക്ടർ അനിൽ തോമസ്, പദ്മനാഭൻ, കാവുവിള അൻസാർ, തോംസൺ ലോറൻസ്, ഡോ.രാജൻ സി.ദാസ്, എച്ച്.ആർ.പി.വി രക്ഷാധികാരി എസ്.സുരേഷ്, സംസ്ഥാന ചെയർമാൻ പേരൂർക്കട രവി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, എച്ച്.ആർ.പി.വി സംസ്ഥാന വൈസ് ചെയർമാൻ താളിക്കുഴി സുകുമാരൻ, എം.കെ.വിവേക്, പോത്തൻകോട് ശ്യാം, അജി തിരുമല, ബാലചന്ദ്രൻ നായർ, പള്ളിപ്പുറം ഗോപാലൻ, അബ്ദുൾ റഷീദ്, വെമ്പായം ഗോപൻ, ഷാജി മുഹമ്മദ്, ജഗതി ഉദയൻ, തുളസീഭായി, എൻ.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. മനുഷ്യാവകാശ പ്രവർത്തകർക്ക് അവാർഡുകൾ വിതരണം ചെയ്തു. ചികിത്സാധനസഹായവും ഭക്ഷ്യധാന്യ വിതരണവും നടന്നു.