തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷർമെന്റ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാനുള്ളവർ 14ന് മുമ്പ് ക്ഷേമനിധി പാസ്ബുക്ക്,ആധാർ,റേഷൻ കാർഡ്,മൊബൈൽ നമ്പർ എന്നിവയുമായി പുത്തൻതോപ്പ് ഫിഷറീസ് ഓഫീസിലെത്തണം.

കഴിഞ്ഞ വർഷത്തെ സമ്പാദ്യ ആശ്വാസ പദ്ധതിയിൽ ചേർന്ന് വിഹിതം അടച്ചവർക്ക് രജിസ്ട്രേഷനുള്ളതിനാൽ വീണ്ടും രജിസ്ട്രേഷനായി വരേണ്ടതില്ല. മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി അപകട ഇൻഷ്വറൻസ് പദ്ധതി ഫിഷറീസ് വകുപ്പിന്റെയും ക്ഷേമനിധി ബോർഡിന്റെയും ക്ഷേമ പദ്ധതി ആനുകൂല്യങ്ങൾ എന്നിവ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ അനുവദിക്കുകയുള്ളൂ. 10 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പുത്തൻതോപ്പ് ഫിഷറീസ് ഓഫീസർ അറിയിച്ചു.