
തിരുവനന്തപുരം: ആത്മഹത്യ ചെയ്‌ത മെഡിക്കൽ കോളേജ് പി.ജി വിദ്യാർത്ഥിനി ഡോ.ഷഹനയുടെ വെഞ്ഞാറമൂട്ടിലെ വീട്ടിലെത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബന്ധുക്കളെ ആശ്വസിപ്പിച്ചു. ചെന്നിത്തലയും ഡി.സി.സി പ്രസിഡന്റ് പാലോട് രവിയും ഷഹനയുടെ ഉമ്മയുമായും സഹോദരനുമായും സംസാരിച്ചു.