വിതുര: തകർന്ന് കിടക്കുന്ന തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് സി.എസ്.ഐ പള്ളിനട-പുള്ളിക്കോണം റോഡിൽ കോൺഗ്രസ് പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു. റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചെങ്കിലും നന്നാക്കിയില്ല. റോഡിൽ അപകടങ്ങൾ പതിവായതോടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. റോഡിന്റെ ശോചനീയവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദിയും കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പ്രതിഷേധസമരം ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് പി.എസ്.അനിൽകുമാർ, സെൽവരാജ്, സുരേന്ദ്രൻ, രഘുനാഥൻ, സഹദേവൻകാണി, വിജയരാജ്,അമൽഅശോക്, വടക്കേവിളാകം ബിജു, പി.ആർ.ബിജു,വൽസലരാജ്,ആൽബി,വേണുക്കുട്ടൻ,അനീഷ് എന്നിവർ പങ്കെടുത്തു. നാട്ടുകാരായ ഗിരി,ബാബുജി എന്നിവർ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസമായി കുത്തിയിരിപ്പ് സമരവും നടത്തിവരികയാണ്.