f-p-o-store-ulghadanam

കല്ലമ്പലം: തോട്ടയ്ക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശബരീശ ഫാർമേഴ്സ് പ്രൊഡൂസർ കമ്പനിയുടെ രണ്ടാമത് എഫ്.പി.ഒ സ്റ്റോർ നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിന് മുൻവശം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇടനിലക്കാരില്ലാതെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കുവാനുള്ള കേന്ദ്രങ്ങളാണ് എഫ്.പി.ഒ സ്റ്റോറുകളെന്നും 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം നേടണമെങ്കിൽ കർഷകർക്ക് അർഹമായ അംഗീകാരം നൽകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ മികച്ച കർഷകരെ ആദരിച്ചു. ബാംകോ ചെയർമാൻ പി.ആർ.മുരളീധരൻ, ബി.ജെ.പി സംസ്ഥാന സമിതി അംഗം തോട്ടയ്ക്കാട് ശശി, കർഷകമോർച്ച ജില്ല പ്രസിഡന്റ് മണമ്പൂർ ദിലീപ്, ബി.ജെ.പി നാവായിക്കുളം മണ്ഡലം പ്രസിഡന്റ് സജി.പി.മുല്ലനല്ലൂർ, വാർഡ് മെമ്പർമാരായ നാവായിക്കുളം അശോകൻ, ജി.കുമാർ, അരുൺ കുമാർ.എസ്, ജിഷ്ണു എസ്.ഗോവിന്ദ്, ശബരീശ ഫാർമേഴ്സ് പ്രൊഡൂസർ കമ്പനി ഡയറക്ടർമാരായ അഡ്വ.ജി.കെ.മുരളീധരൻ നായർ, ദിലീപ് കുമാർ, പൈവേലിക്കോണം ബിജു, ശ്രീകുമാർ അണുകാട്ടിൽ, മോഹൻ ദാസ്, ശബരി, ജയകുമാരി, വിജയകുമാർ, കമ്പനി സി.ഇ.ഒ തില്ല. എൽ.കെ, രേഷ്മ, യമുന ബിജു എന്നിവർ പങ്കെടുത്തു.