തിരുവനന്തപുരം: കേരള രാജ്ഭവൻ ആതിത്ഥ്യം വഹിക്കുന്ന 'വികസിത് ഭാരത് @2047 വോയ്സ് ഒഫ് യൂത്ത് " പരിപാടി ഇന്ന് രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. വികസിത് ഭാരത് @2047 ഐഡിയാസ് പോർട്ടലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,​ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ സംസാരിക്കും.

ജനശാക്തീകരണം, അഭിവൃദ്ധി പ്രാപിക്കുന്നതും സുസ്ഥിരവുമായ സമ്പദ് വ്യവസ്ഥ, നൂതനാശയവും ശാസ്ത്രസാങ്കേതിക വിദ്യയും സദ്ഭരണവും സുരക്ഷയും ഇന്ത്യയും ലോകവും തുടങ്ങിയ പ്രമേയങ്ങളിൽ ചർച്ചകൾ നടക്കും. വികസിത് ഭാരത് @2047ലേക്ക് യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും എന്ത് സംഭാവന ചെയ്യാമെന്നതിനെക്കുറിച്ചും ചർച്ച ചെയ്യും. സർവകലാശാലാ വൈസ് ചാൻസലർമാർ, അക്കാഡമിക് വിദഗ്ദ്ധർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.