
വെള്ളറട: ഒറ്റയ്ക്കുതാമസിച്ചിരുന്ന പൂജാരിണിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി . വെള്ളറട ചൂണ്ടിക്കൽകര വീട്ടിൽ പത്മിനി (65) യാണ് മരിച്ചത്. ഇവർ സ്വന്തമായി ദുർഗ്ഗാദേവി ക്ഷേത്രം പണിത് പൂജനടത്തിവരുകയായിരുന്നു . വീടിനോട് ചേർന്നായിരുന്നു ക്ഷേത്രവും. ഇന്നലെ രാവിലെ ഇവരുടെ ക്ഷേത്രത്തിലെത്തിയ ഭക്തർ, ഇവരെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട് അടഞ്ഞനിലയിൽ കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽപൂജാ സാധനങ്ങളുംമറ്റുമുണ്ടായിരുന്ന മുറിയിലെ കട്ടിലിൽ കത്തിക്കരിഞ്ഞനിലയിൽ കാണപ്പെടുകയായിരുന്നു.ഇവരുടെ ഭർത്താവ് നേരത്തേ മരിച്ചുപോയിരുന്നു. വെള്ളറട സി. ഐ ധനപാലൻ,എസ്. ഐ റസൽ രാജ്, എന്നിവർ നടത്തിയ പരിശോധനയിൽ ശരീര ഭാഗം പൂർണ്ണമായും കത്തിക്കരിഞ്ഞനിലയിലായിരുന്നു മൃതദേഹം തലയോടും അസ്ഥികളും മാത്രമാണ് ലഭിച്ചത്. കൂടുതൽ അന്വേഷണത്തിനായി കാട്ടാക്കട ഡിവൈ. എസ്. പി ഷിബുവും വിരൽഅടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മഞ്ചു, സന്ധ്യ എന്നിവർ മക്കൾ. രഘു, സജി മരുമക്കൾ.