
നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിലെ കുഴിവിള ഗവ.എൽ.പി സ്‌കൂൾ പരിസ്ഥിതി ക്ലബ് തീമാറ്റിക് ക്യാമ്പെയിനിന്റെ ഭാഗമായി ചെറുധാന്യ ഭക്ഷ്യ മേള സംഘടിപ്പിച്ചു. കൂവരക്,തിന,മണിച്ചോളം,ചാമ,ബജ്റ തുടങ്ങി വിവിധ ഇനങ്ങളിൽപ്പെട്ട ചെറുധാന്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ഹൽവ,ലഡു,ഉപ്പുമാവ്,ഷാർജ,പുട്ട്,ദോശ തുടങ്ങി നൂറിൽപ്പരം വിഭവങ്ങൾ കുട്ടികൾ ഭക്ഷ്യമേളയിൽ പ്രദർശനത്തിനെത്തിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീകല മില്ലറ്റ് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ വേങ്കവിള സജി, ഇരിഞ്ചയം സനൽ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ഉല്ലാസിന്റെ അദ്ധ്യക്ഷതയിൽ പ്രഥമാദ്ധ്യാപിക പ്രീത വി.എൻ, പരിസ്ഥിതി ക്ലബ് കൺവീനർ ഹരികുമാർ അനന്തപത്മനാഭൻ, മറ്റ് അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.