
ശിവഗിരി : 91-ാമത് തീർത്ഥാടനത്തിന്റെ ഭാഗമായ സാഹിത്യമത്സരങ്ങളുടെ ഫൈനൽ 23, 24, 25 തീയതികളിൽ ശിവഗിരി മഠത്തിൽ നടക്കും. 23 ന് രാവിലെ 9ന് പദ്യംചൊല്ലൽ.എൽ.പി : അനുകമ്പാദശകം (ഫലശ്രുതി ഒഴികെ), യു.പി : ചിജ്ജഡചിന്തനം (10 ശ്ലോകങ്ങൾ ), എച്ച്.എസ്: ശിവസ്തവം (പ്രപഞ്ച സൃഷ്ടി ആദ്യത്തെ 5 ശ്ലോകങ്ങൾ)
പ്ലസ്ടു : ശിവശതകം (ആദ്യത്തെ 10 ശ്ലോകങ്ങൾ), കോളേജ് : അർദ്ധനാരീശ്വരസ്തവം ( 5 ശ്ലോകങ്ങൾ), പൊതുവിഭാഗം: നവമഞ്ജരി (ആദ്യത്തെ 5 ശ്ലോകങ്ങൾ). 2 മണിക്ക് ഉപന്യാസ രചനാമത്സരങ്ങൾ (വിഷയം ഒരു മണിക്കൂർ മുമ്പ് നൽകും).
24 ന് രാവിലെ 9 ന് പ്രസംഗം - മലയാളം: എൽ.പി: ജീവകാരുണ്യവും ഗുരുവും. യു.പി: ഗുരുവിന്റെ സ്നേഹ സങ്കല്പം.
പ്രസംഗം - ഇംഗ്ലീഷ് : എൽ.പി: Guru and Kerala Enlightenment. യു.പി: Guru - The light of Civilization.
25 ന് ശ്രീനാരായണ ക്വിസ്, ആത്മോപദേശ ശതകം ആലാപനം എന്നിവ നടക്കും. വിവരങ്ങൾക്ക്: അജയൻ പനയറ (9447033466), ഷോണി ജി. ചിറവിള (9072456132).
ചരിത്രസ്മരണകളുണർത്തി മൂന്ന് പദയാത്രകൾ
ശിവഗിരി: തീർത്ഥാടന മഹാമഹത്തോടനുബന്ധിച്ച് ചരിത്ര സ്മരണകളുണർത്തി മൂന്ന് പദയാത്രകൾ ശിവഗിരിയിലെത്തും. കോട്ടയം വൈക്കത്തു നിന്നും എറണാകുളം ആലുവ അദ്വൈതാശ്രമത്തിൽ നിന്നും പത്തനംതിട്ടയിൽ നിന്നുമാണ് ഔദ്യോഗികഗണത്തിൽപ്പെട്ട ഈ പദയാത്രകൾ എത്തുക. ഗുരുദേവൻ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനം, വൈക്കത്തു നടന്ന സഞ്ചാര സ്വാതന്ത്ര്യ സത്യഗ്രഹം എന്നിവയുടെ ശതാബ്ദി സ്മരണ ഉണർത്തിയും മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മവാർഷിക സ്മരണയിൽ പത്തനംതിട്ടയിൽ നിന്നും പദയാത്ര തിരിക്കും. മൂന്ന് പദയാത്രകളുടെയും സഞ്ചാരപഥങ്ങളും അനുബന്ധക്രമീകരണങ്ങളും പൂർത്തിയായി. ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മപ്രചാരണസഭയുടെ നേതൃത്വത്തിലാണ് പദയാത്രകൾ പുറപ്പെടുക.