holly-innocent-

വർക്കല: വെന്നികോട് ഹോളി ഇന്നസെന്റ് പബ്ലിക് സ്‌കൂളിന്റെ 18-ാമത് വാർഷികത്തോടനുബന്ധിച്ച് ഫിയെസ്‌ത 2023 എന്ന പേരിൽ കലാപരിപാടികൾ സംഘടിപ്പിച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.സെബാസ്റ്റ്യൻ ജെക്കോബി ഉദ്ഘാടനം ചെയ്‌തു. സിനിമ സീരിയൽ താരം മുഹമ്മദ് റാഫി മുഖ്യാതിഥിയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് അംഗം വെട്ടൂർ ഷാലിബ്, അജ്മൽ, സിയ, സ്കൂൾ മാനേജർ ഫാ.അനിൽ സേവിയർ പേരേപ്പിള്ളി, പ്രിൻസിപ്പൽ ഫാ.ജോസ്‌മോൻ തേലപ്പറമ്പിൽ,അഡ്മിനിസ്ട്രേറ്റർ ഫാ.വിപിൻ ആൽഡ്രിൻ ഡിക്രൂസ്‌, വൈസ് പ്രിൻസിപ്പൽ ഫാ.സെബാസ്റ്റ്യൻ സൂരജ്, കരാട്ടെ പരിശീലകൻ സെൻസെയ്.എസ്.വിജയൻ തുടങ്ങിയവർ പങ്കെടുത്തു. കുടുംബ ബന്ധങ്ങളെ ആസ്‌പദമാക്കി ഫാമിലി വെയർ ലൈഫ് ബിഗിൻസ് ആൻഡ് ലൗ നെവേർ എൻഡ്‌സ് എന്ന പേരിൽ 3 മണിക്കൂർ നീണ്ട കലാപരിപാടികളിൽ 500ഓളം വിദ്യാർത്ഥികൾ പങ്കാളികളായി.