k-m-laji

വർക്കല: നവകേരള സദസ് വർക്കല മണ്ഡലതല പരിപാടികളുടെ ഭാഗമായി ഇലകമൺ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. സി.ഇ.ടി എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ലൈജുരാജ്‌ ,വർക്കല ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലെനിൻ രാജ്‌,എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ വൈസ് പ്രസിഡന്റ് ജി.തൃദീപ്, വർക്കല തഹസിൽദാർ അജിത്ത് ജോയി, വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ജി.ബെന്നി, സപ്ലൈ ഓഫീസർ ബൈജു, ക്രിക്കറ്റ് ടൂർണമെന്റ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.ഇക്ബാൽ, ഇലകമൺ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.സെൻസി, സരിത്ത് കുമാർ, ഉമ.എസ്.എസ്, ഓമനക്കുട്ടൻ, ഉല്ലാസ് എന്നിവർ നേതൃത്വം നൽകി. 8 ക്രിക്കറ്റ്‌ ക്ലബ്ബുകൾ പങ്കെടുത്ത ടൂർണമെന്റിൽ റെഡ് ഇലവൻ വെട്ടൂർ വിജയികളായി, യുവദർശൻ ഒറ്റൂർ രണ്ടാം സ്ഥാനം നേടി.