തിരുവനന്തപുരം: ഇ.പി.എഫ് പെൻഷൻകാർക്ക് ഉയർന്ന പെൻഷൻ നൽകുന്നതിന് സുപ്രീംകോടതി ഉത്തരവായിട്ടും പലവിധ കാരണങ്ങൾ പറഞ്ഞ് ഉയർന്ന പെൻഷൻ ഇപ്പോഴും നൽകാതിരിക്കുകയാണെന്നും റിട്ടയർ ചെയ്‌തവർ പെൻഷൻ ലഭിക്കുന്നതിന് കോടതിയലക്ഷ്യ ഹർജികളുമായി കോടതി കയറേണ്ട സ്ഥിതിയാണുള്ളതെന്നും മിൽമ റിട്ടയേർഡ് എംപ്ളോയീസ് വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറി എം. രാധാകൃഷ്ണൻ ആരോപിച്ചു.
ഉയർന്ന പെൻഷൻ ലഭിക്കുന്നതിന് ഒാപ്‌ഷൻ നൽകിയവർക്ക് എത്രയും വേഗം പെൻഷൻ അനുവദിച്ച് നൽകണമെന്ന് തിരുവനന്തപുത്ത് ചേർന്ന വാർഷിക പൊതുയോഗം ഇ.പി.എഫ് ഒാർഗനൈസേഷനോട് ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വി.ശിവശങ്കരൻ നായർ സ്വാഗതം പറഞ്ഞു. ട്രഷറർ ജെ.സുദർശനൻ വാർഷിക വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. പി.വത്സലം നന്ദി പറഞ്ഞു.