തിരുവനന്തപുരം: കോൺഗ്രസ് കള്ളപ്പണ ശേഖരണം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് പ്രകടനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വി.ജി. ഗിരി കുമാർ, ജില്ലാ സെൽ കോ ഓർഡിനേറ്റർ നിശാന്ത് സുഗുണൻ, ജയാ രാജീവ് എന്നിവർ സംസാരിച്ചു. ടൂട്ടേഴ്സ് ലൈനിൽ നിന്ന് ആരംഭിച്ച മാർച്ച് ബി.ജെ.പി മണ്ഡലം പ്രസിഡന്റുമാരായ ഹരികൃഷ്ണൻ, കോളിയൂർ രാജേഷ്, കെ.കെ.സുരേഷ്, മണികണ്ഠൻ,വട്ടിയൂർക്കാവ് പത്മകുമാർ, കരുമം രാജേഷ്, പട്ടം ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി.