
തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പ ഭക്തർക്ക് കൂടുതൽ അടിസ്ഥാന സൗകര്യം അടിയന്തരമായി ഏർപ്പെടുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകാരൻ എം.പി ആവശ്യപ്പെട്ടു. നവകേരള സദസിൽ മുഖ്യമന്ത്രിയുടെ വാലിൽ പിടിച്ച് ഊരുതെണ്ടി നടക്കാതെ ദേവസ്വം മന്ത്രി ശബരിമല ഏകോപന ചുമതല ഏറ്റെടുക്കണം.
മുൻകാലങ്ങളിൽ മണ്ഡലകാലത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ദേവസ്വം മന്ത്രി ഉൾപ്പെടെയുള്ളവർക്ക് ചുമതലയുണ്ടായിരുന്നു.
18 മണിക്കൂറോളംനീളുന്ന ക്യൂവിൽ കുട്ടികളും വൃദ്ധരുമായ ഭക്തർ ഉൾപ്പെടെ വലയുകയാണ്. വെള്ളമോ ആഹാരമോ കിട്ടാത്ത സാഹചര്യം . പലരും കുഴഞ്ഞുവീഴുന്നു.
വരുമാനത്തിൽ മാത്രമാണ് സർക്കാരിനും ദേവസ്വംബോർഡിനും ശ്രദ്ധ. സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഗുരുതര അലംഭാവമാണ് സർക്കാരും ദേവസ്വം ബോർഡും കാട്ടുന്നതെന്ന് സുധാകരൻ കുറ്റപ്പെടുത്തി.