
തിരുവനന്തപുരം: രാജ്ഭവനിലെ ക്രിസ്മസ് ആഘോഷ പരിപാടികൾ ഇന്നലെ വൈകിട്ട് നടന്നു. ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ നേതൃത്വം നൽകി. കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രിയെയും സംസ്ഥാന മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും നവകേരള സദസ് കാരണം ആരും പങ്കെടുത്തില്ല.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ,ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ, ബിഷപ്പുമാരായ ബസേലിയോസ് കർദിനാൾ ക്ലീമിസ് ബാവ, ജോസഫ് മാർ ബാർണബസ്, മാർ ജോസഫ് പെരുംതോട്ടം, കുര്യാക്കോസ് മോർ സേവേറിയസ്, മാത്യൂസ് മോർ സിൽവാനിയോസ്, ഡോ. മോബിൻ മാത്യു കുന്നംപിള്ളി, ശാന്തിഗിരി ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി ശുഹൈബ് മൌലവി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു