1

മെഡിക്കൽ കോളേജ്: തിരുവനന്തപുരം നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽകേസ് പ്രതി ഗുണ്ടാ നിയമപ്രകാരം പിടിയിലായി. ഉള്ളൂർ ഗാർഡൻസ് ഹൗസ് നമ്പർ 33 കിഴക്കേ കാരവിളാകം വീട്ടിൽ ഗിരിലാലാണ് (46) പിടിയിലായത്. അടിപിടി, വാഹന മോഷണം, പിടിച്ചുപറി, ഭവനഭേദനം ഉൾപ്പെടെ 15ഓളം കേസുകൾ നിലവിലുണ്ട്. സൈബർ സിറ്റി എ.സി പൃഥ്വിരാജിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽകോളജ് സി.ഐ ഹരിലാൽ,എ.എസ്.ഐമാരായ ബിജു,സാബു,സി.പി.ഒ ബിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.