കിളിമാനൂർ: കിളിമാനൂർ രാജാ രവിവർമ്മ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവിസ് സ്‌കീമും എനർജി മാനേജ്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച ഊർജ സംരക്ഷണ സാക്ഷരതാ യജ്ഞം കെ.എസ്.ഇ.ബി എൻജിനിയർ ബിജു ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് അനൂപ് വി നായർ അദ്ധ്യക്ഷ വഹിച്ചു. പ്രിൻസിപ്പൽ നിസാം സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ അനൂപ് കുമാർ വിഷയവതരണം നടത്തി. എൻ.എസ്.എസ് വോളന്റിയേഴ്സ് പ്രചാരണ റാലി സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ വേണു ജി. പോറ്റി, എസ്.ആർ.ജി കൺവീനർ എ.വി. അനിത, ഫർഹാന എന്നിവർ പങ്കെടുത്തു.