
ആറ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂളും ശ്രീധരീയം ആയുർവേദ ഐ കെയറും സംയുക്തമായി ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾ ചെയർമാൻ എസ്.ജ്യോതിസ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ വി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു, പ്രിൻസിപ്പൽ നിഷ .എസ്. ധരൻ, കവി വിജയൻ പാലാഴി, അദ്ധ്യാപകരായ ആര്യ ആർ.നായർ, ലാജി.കെ.എസ്, ജിജി.എസ്, രമ്യ.എം.ആർ, സൗമ്യാദാസ്, ജയലക്ഷ്മി.ജെ, സീതാ ലക്ഷ്മി, ജീവനക്കാരായ സന്തോഷ്, അഭിലാഷ്, ഷബീർ എന്നിവർ സംസാരിച്ചു. ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂളിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ, വർക്കല, വെഞ്ഞാറമൂട്, ചിറയിൻകീഴ്, ചെമ്പക മംഗലം, വാവറ അമ്പലം, ചാവർകോട് എന്നീ സ്കൂളുകളിൽ നിന്നുള്ള ആയിരത്തോളം കുട്ടികളും ജീവനക്കാരും ക്യാമ്പിൽ പങ്കെടുത്തു.