ആറ്റിങ്ങൽ: മണമ്പൂർ നവകേരളത്തിന്റെ ആഭിമുഖ്യത്തിലുള്ള സാഹിത്യാസ്വാദനക്കൂട്ടായ്മയായ സഹൃദയവേദിയുടെ 175 അദ്ധ്യായങ്ങൾ പൂർത്തിയാക്കി.നവകേരളം പ്രസിഡന്റ് ബി.രതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ' എം.ടി യുടെ സർഗപ്രപഞ്ചം - രണ്ടാമൂഴത്തെ മുൻനിർത്തി ഒരു വായന ' എന്ന വിഷയത്തിൽ ഡോ.അജയൻ പനയറ പ്രഭാഷണം നടത്തി.തുടർന്ന് നടന്ന ചർച്ചയിൽ എസ് അജി, രവീന്ദ്രൻ മണമ്പൂർ,എസ്.മുഹമ്മദ് ഷാഫി,ജയചന്ദ്രൻ പാലാംകോണം,എസ്.സനിൽ ,ഡോ. എസ്.അനിത തുടങ്ങിയവർ പങ്കെടുത്തു.എസ്.അജിതൻ സ്വാഗതവും എസ്. ദിവ്യ നന്ദിയും പറഞ്ഞു. പി.വത്സലയെയും ഡോ.എം.കുഞ്ഞാമനെയും കാനം രാജേന്ദ്രനെയും യോഗം അനുസ്മരിച്ചു.