lab

നെയ്യാറ്റിൻകര : ഹിന്ദുസ്ഥാൻ ഡയഗ്നോസ്റ്റിക് സെന്റർ ആധുനിക സംവിധാനത്തോടെ ആരംഭിച്ച ഹിന്ദുസ്ഥാൻ ഭാരതീയ ലബോറട്ടറി (ജന്‍ ലാബ് ) ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു. വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് പി. ബാലചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സൗജന്യ പരിശോധന ക്യാമ്പ് ഉദ്ഘാടനം നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ പി.കെ രാജമോഹനൻ നിർവഹിച്ചു. ഫാമിലി ഹെൽത്ത് കാർഡ് വിതരണം ജോസ് ഫ്രാങ്ക്ലിനും തൊഴിലാളികളുടെ ഹെൽത്ത് കാർഡ് വിതരണം കെ.കെ ഷിബുവും നിർവഹിച്ചു. ഹിന്ദുസ്ഥാൻ ജൻ ലാബ് മാനേജിംഗ് ഡയറക്ടറും, വ്യാപാരി വ്യവസായി സമിതി ഏരിയ ട്രഷറുമായ ബി.മണികണ്ഠൻ,അജിത.ആർ,ഡോ.എം.എ.സാദത്ത്, മഞ്ചന്തല സുരേഷ്,എസ്.കെ.ജയകുമാർ,അഡ്വ.എസ്.എസ്.ഷാജി,അലി ഫാത്തിമ,ഗ്രാമം പ്രവീൺ, രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.