
തിരുവനന്തപുരം: എൽ എൽ.എം പ്രവശനത്തിനുള്ള മോപ്പ്-അപ്പ് അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 14നു വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ് ലൈൻ: 0471-2525300.
സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം: കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്സി നഴ്സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം) കോഴ്സുകളിൽ സ്പോട്ട് അലോട്ട്മെന്റ് എൽ.ബി.എസ് റീജണൽ സെന്ററുകളിൽ 14 ന് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് എൽ.ബി.എസ് റീജണൽ സെന്ററുകളിൽ രാവിലെ 11ന് ഹാജരായി അലോട്ട്മെന്റിൽ പങ്കെടുക്കാം. അലോട്ട്മെന്റ് ലഭിക്കുന്നവർ 15, 16 തീയതികളിൽ പ്രവേശനം നേടണം. ഫോൺ:04712560363,364.
കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം
തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജിൽ 2015-16, 2016-17, 2017-18, 2018-19, 2019-20, 2020-21 അദ്ധ്യയന വർഷങ്ങളിൽ വിവിധ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ കൈപ്പറ്റാത്തവർ തിരിച്ചറിയൽ രേഖകളുമായെത്തി കോളേജ് ഓഫീസിൽ നിന്ന് ഫെബ്രുവരി 12നകം തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അഡിഷണൽ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം
തിരുവനന്തപുരം: തിരുവനന്തപുരം ഗവ.എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്പാർട്ടുമെന്റ് CAD/CAM ൽ അഡിഷണൽ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം സ്റ്റൈപ്പൻഡോടു കൂടി ജനുവരി 5 മുതൽ ഫെബ്രുവരി 5വരെ നടത്തുന്നു. തൊഴിൽരഹിതരും സാമ്പത്തികമായി പിന്നാക്കമുള്ളവരുമായ യുവാക്കളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് സൗജന്യമായാണ് കോഴ്സ് നടത്തുന്നത്. മെക്കാനിക്കൽ എൻജിനിയറിംഗിലോ അനുബന്ധ ബ്രാഞ്ചുകളിലോ ഡിപ്ലോമ/ബിടെക് പൂർത്തിയാക്കിയവർക്ക് ജനുവരി 2വരെ അപേക്ഷിക്കാം. ഫോൺ: 9495828145, 9995620503 വെബ്സൈറ്റ്- www.cet.ac.in.
ബിരുദത്തോടൊപ്പം ഇനി അക്കൗണ്ടിംഗ് സ്കിൽ കോഴ്സും ചെയ്യാം
തിരുവനന്തപുരം:കേരളസർവകലാശാലയിൽ ഇനി കൊമേഴ്സിലെ ബിരുദ,ബിരുദാനനന്തര പഠനത്തിനൊപ്പം അക്കൗണ്ടിംഗ് സ്കിൽ കോഴ്സുകളും ചെയ്യാം.കേരളസർവകലാശാലയും എനർജി ഇന്ത്യയുമായി ചേർന്നാണിത് നടത്തുന്നത്. കേന്ദ്രസർക്കാരിന്റെ മാനേജ്മെന്റ്, ഓൺട്രപ്രണർഷിപ്പ് ആൻഡ് പ്രൊഫഷണൽ സ്കിൽസ് കൗൺസിലിന്റെ അംഗീകാരവുമുണ്ട്.
കേരള യൂണിവേഴ്സിറ്റിയിലെ കൊമേഴ്സ് വിഭാഗം മേധാവി പ്രൊഫ.ഗബ്രിയേൽ സൈമൺ തട്ടിൽ,എനർജി ഇന്ത്യ സി.ഇ.ഒ. ഷെരീഫ് ഏർക്കുളങ്ങര എന്നിവർ സംയുക്ത പ്രസ്താവനയിലാണിതറിയിച്ചത്. ജി.എസ്.ടി എക്സിക്യൂട്ടീവ്, സാറ്റ്യൂറ്ററി എക്സിക്യൂട്ടീവ്, ഫിനാൻസ് എക്സിക്യൂട്ടീവ് എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് കോഴ്സുകളാണുള്ളത്.പഠനം പൂർത്തിയാകുന്നതോടെ ഇൗ കോഴ്സുകളും പൂർത്തിയാകുമെന്നതിനാൽ താെഴിൽ ലഭ്യത എളുപ്പമായിരിക്കും.