
വെഞ്ഞാറമൂട് : പിരപ്പൻകോട് ഡോ.ബി.ആർ അംബേദ്കർ സ്വിമ്മിംഗ് കോംപ്ലക്സിൽ 52-മത് സംസ്ഥാന സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിന് സമാപനം കുറിക്കുമ്പോൾ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച സായി ഗ്ലൻമാർക്കിന് താരത്തിളക്കം. പതിന്നാല് വിദ്യാർത്ഥികളാണ് ഇക്കുറി സായി ഗ്ലൻമാർക്കിന് വേണ്ടി സംസ്ഥാന സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. 11 മീറ്റ് റെക്കാർഡുകൾ സഹിതം 24 സ്വർണവും 10 വെളളിയുമാണ് സായി ഗ്ലൻമാർക്ക് നേടിയത്. സബ്‌ജൂനിയർ വിഭാഗത്തിൽ യഗ്നസായി 200മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ സ്വന്തം റെക്കാർഡ് തിരുത്തിക്കുറിച്ചു. 400 മീറ്റർ ഫ്രീസ്റ്റൈൽ സീനിയർ ബോയ്സ് വിഭാഗത്തിൽ സമ്പത്ത്കുമാർ ഉൾപ്പെടെ 11 മീറ്റ് റെക്കാർഡുകൾ സായി-ഗ്ലൻമാർക്ക് നേടി. ദേശീയ മത്സരങ്ങളിൽ 15 സ്വർണം പ്രതീക്ഷിക്കുന്നതായി കോച്ച് അഭിലാഷ് എം.ടി പറഞ്ഞു.