
കിളിമാനൂർ:കിളിമാനൂർ ഗവ.എൽ.പി എസിൽ പൂർത്തീകരിച്ച സ്റ്റാർസ് പദ്ധതി വർണ്ണ കൂടാരം ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ലേഖാ കുമാരി സ്വാഗതം പറഞ്ഞു.ബി.പി.സി ബി.ആർ.സി കെ നവാസ് റിപ്പോർട്ട് അവതരിപ്പിച്ചു.എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ എസ്.ജവാദ് പദ്ധതി വിശദീകരണം നടത്തി.ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗിരിജ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻ കുമാർ ,എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ റെനി വർഗീസ്,എം.ജയകാന്ത്,ഉഷാ കുമാരി, ബിന്ദു,ബീനാ എം.എൻ,കെ.ലാലു,എ. മുരളിധരൻ,പോങ്ങനാട് രാധാകൃഷ്ണൻ,എ. ഇ.ഒ വി.എസ്.പ്രദീപ്,പി.ടി.എ വൈസ് പ്രസിഡന്റ് ഷിജി,ഷീബ എന്നിവർ പങ്കെടുത്തു സ്റ്റാഫ് സെക്രട്ടറി ബീന എ.ആർ നന്ദി പറഞ്ഞു.