
തിരുവനന്തപുരം: ഇന്ത്യൻ അക്കൗണ്ടിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റായി കേരള സർവകലാശാല കൊമേഴ്സ് വിഭാഗം സീനിയർ പ്രൊഫസറും വകുപ്പ് മേധാവിയുമായ പ്രൊഫ.ഗബ്രിയേൽ സൈമൺ തട്ടിൽ തിരഞ്ഞെടുക്കപ്പെട്ടു. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ നടന്ന 45-ാമത് അഖിലേന്ത്യ അക്കൗണ്ടിംഗ് കോൺഫറൻസിന്റെ ദേശീയ സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.