prw

കാട്ടാക്കട:കാട്ടാക്കട പി.ആർ.വില്യം ഹയർ സെക്കൻഡറി സ്കൂളിൽ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി ന്യൂന പക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സുജിതാ ജാസ്മിൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കരിയർ കോ ഓർഡിനേറ്റർ പ്രൊഫ.അബ്ദുൾ അയൂബ്,പി.ടി.എ പ്രസിഡന്റ് എസ്.രാജേന്ദ്രൻ,സ്റ്റാഫ് സെക്രട്ടറി ഇവ്ലിൻമിനി,പ്രോഗ്രാം കൺവീനർ ലിറ്റിൽ ഫ്ലവർ,അജി,ജോർജ്,സിദ്ദിഖ് എന്നിവർ സംസാരിച്ചു.