samgamam

ചിറയിൻകീഴ്: നവകേരള സദസുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ നടന്ന വയോജന സംഗമം വി.ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.മുരളി അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് മണ്ഡലത്തിലെ സ്കൂളുകളിൽ നടത്തിയ ചിത്ര രചന, ഉപന്യാസ രചന, കവിത രചന എന്നീ മത്സരങ്ങളിൽ വിജയിച്ച കുട്ടികളെ പങ്കെടുപ്പിച്ച് പഞ്ചായത്ത് തല മത്സരങ്ങൾ 5 പഞ്ചായത്തിൽ നടന്നു.പഞ്ചായത്ത് തല മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളിൽ നിന്ന് 5 പേരെ മണ്ഡലതല മത്സരത്തിനായി തിരഞ്ഞെടുക്കും.കുട്ടികളുടെ നിയമസഭ 17 രാവിലെ 9ന് സെന്റ് സേവ്യേഴ്സ് കോളേജിൽ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.