photo

നെടുമങ്ങാട്: ബംഗാളി ബാവുൽ ഗായിക പാർവതി ബാവൂലിന്റെയും ബാവുൽ സംഗീതത്തിന്റെയും കാണാപ്പുറങ്ങൾ പരിചയപ്പെടുത്തുന്ന ശശികുമാർ അപ്പുക്കുട്ടന്റെ 'ബാവുൽ പ്രയാണം" എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പന്ന്യൻ രവീന്ദ്രൻ പ്രകാശനം ചെയ്തു. വ്യാസ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതോടനുബന്ധിച്ച് 'മാദ്ധ്യമ സ്വാതന്ത്ര്യം എന്ത്,എന്തിന്" എന്ന വിഷയത്തിൽ സെമിനാറും നടന്നു. മുക്കംപാലമൂട് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. രാജേഷ് ജി.പിള്ള മോഡറേറ്ററായിരുന്നു. സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.ആർ.പത്മകുമാർ, ജി.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. എഴുത്തുകാരൻ ശശികുമാർ അപ്പുക്കുട്ടന് ഉപഹാരം നൽകി ആദരിച്ചു. സുരാജ് വ്യാസ നന്ദി പറഞ്ഞു.