വർക്കല :യു.ഡി.എഫ് സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസിന്റെ ഇടവ മണ്ഡലം സ്വാഗത സംഘം കൺവെൻഷൻ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്‌ ഇടവ മണ്ഡലം പ്രസിഡന്റ്‌ ജെസീഫ് അദ്ധ്യക്ഷത വഹിച്ചു.ബി.ആർ.എം.ഷെഫീർ മുഖ്യ പ്രഭാഷണം നടത്തി.വർക്കല യു. ഡി.എഫ് ചെയർമാൻ ബി. ധനപാലൻ, ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം.എൻ.റോയ്,വെൺകുളം കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശശി മുണ്ടക്കൽ, ഇടവ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സജീന, പുത് ലിഭായ്, ഡി.സി.സി അംഗം പുത്തൂരം നിസാം,മുൻ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അൽത്താഫ്, മുസ്ലിംലീഗ് ഇടവ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ഇക്ബാൽ, ഗോപകുമാർ, യാബൂബ്, മോഹനൻനായർ, എം.ആർ.നൗഷാദ്, ഹാമിദ്,നജീബ്, സാറക് തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 8 നാണ് വർക്കലയിൽ കുറ്റവിചാരണ സദസ്.