photo

നെടുമങ്ങാട്: നവകേരള സദസിന്റെ പ്രചാരണത്തിന് ഗവ.ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് ക്ലാസ് സമയത്ത് തെരുവിൽ പ്രകടനവും ഫ്ലാഷ് മോബും നടത്തിയതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിനു മുന്നിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു. മാർക്കറ്റ് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് സ്‌കൂൾ പരിസരത്ത് പൊലീസ് തടഞ്ഞു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാടിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി അഡ്വ.അഭിജിത്ത് എസ്.കെ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. സെയ്ദലി കായ്പാടി, ശരത് ശൈലേശ്വരൻ, നെട്ടയിൽ ഷിനു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.അർജുനൻ, മണ്ഡലം പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രൻ, സജാദ് മണ്ണൂർക്കോണം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഉണ്ണിക്കുട്ടൻ നായർ, ഗോകുൽ കരകുളം, വിനീഷ് ചന്ദ്രൻ, രിഫായി കന്യാകുളങ്ങര, അഫ്സൽ.എ, രാകേഷ് വെമ്പായം, അഭിജിത്ത് നെടുമങ്ങാട്, മനു, ജെറിൻ ജയൻ, ഷാഹിം.എസ്, ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.