
വർക്കല : നവകേരള സദസ് വർക്കല മണ്ഡലതല പരിപാടികളുടെ ഭാഗമായി ഇടവ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജവഹർ പബ്ലിക് സ്കൂളിൽ നടന്ന പുരുഷ, വനിതാ കബഡി ടൂർണമെന്റിന്റെ ഉദ്ഘാടനം സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം അഡ്വ. രഞ്ജു സുരേഷ് നിർവഹിച്ചു. അഡ്വ. വി. ജോയ് എം എൽ.എ മുഖ്യാതിഥിയായി. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ, വർക്കല തഹസിൽദാർ അജിത്ത് ജോയി, ഇടവ പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്ക്, വൈസ് പ്രസിഡന്റ് ശുഭ ആർ എസ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഹർഷാദ് സാബു, ബിന്ദു, പഞ്ചായത്തംഗം റിയാസ് വഹാബ്, അഡ്വ.സജ്നു സലാം, ബി.സുനിൽകുമാർ, ഈസ റിയാസ്, അനന്തു കൃഷ്ണൻ, അപർണ സജീവ്, ബദരിയ തുടങ്ങിയവർ പങ്കെടുത്തു.